ചെന്നൈ: പാകിസ്താനെതിരെ ഇന്ത്യൻ സെെന്യം നടത്തുന്ന ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച അധ്യാപികയ്ക്ക് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ എസ്ആർഎം സർവകലാശാലയിലെ അധ്യാപികയെയാണ് കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയത്.
അതേസമയം തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് അധ്യാപിക സൈനിക നടപടിയെ വിമർശിച്ചത്. ‘ഇന്ത്യ പാകിസ്താനിൽ ഒരു ചെറിയ കുട്ടിയെ കൊന്നു. ചോരക്കൊതിയുടെ പേരിലും ഇലക്ഷൻ സ്റ്റണ്ടിന്റെ പേരിലും നിരപരാധികളെ കൊന്നൊടുക്കുന്നത് ധീരതയും നീതിയും അല്ല. വെറും ഭീരുത്വമാണ്’ എന്നാണ് അധ്യാപിക സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചത്.എന്നാൽ സ്റ്റാറ്റസ് വലിയ വിവാദമായതോടെ കോളേജ് അധികൃതർ നടപടിയെടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.