സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി;രക്ഷിച്ച് ഫയർഫോഴ്സ്

Kerala Uncategorized

വടകര: കോഴിക്കോട് വടകരയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. ഓറഞ്ച് എന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ലിഫ്റ്റിലാണ് അപകടമുണ്ടായത്. ജീവനക്കാരും സുഹൃത്തുക്കളുമായ വിഎം ജയേഷ്, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരന്‍ പതിയാരക്കര, ജഗന്നാഥന്‍ ഇരിങ്ങല്‍ എന്നിവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.ലിഫ്റ്റില്‍ കുടുങ്ങിയതോടെ ശ്വാസ തടസ്സം അനുഭവപ്പെട്ടവരെ കൃത്യസമയത്ത് പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന രക്ഷകരായി. ലിഫ്റ്റിന്റെ കീ ഉപയോഗിച്ച് ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയവർക്ക് ശ്വാസതടസം അനുഭവപ്പെട്ടത് സ്ഥിതി സങ്കീർണ്ണമാക്കി. തുടര്‍ന്ന് ലിഫ്റ്റിനുള്ളില്‍ നിന്ന് മുരളീധരന്‍ തന്റെ മൊബൈല്‍ ഫോണില്‍ അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് ഡോര്‍ വിടര്‍ത്തി ഓരോരുത്തരെയായി പുറത്തെത്തിച്ചു. കൃത്യസമയത്ത് തന്നെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചത്കൊണ്ട് എല്ലാവരും സുരക്ഷിതരായി പുറത്തെടുക്കാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *