കണ്ണൂർ : തളിപ്പറമ്ബിലും പരിസര പ്രദേശങ്ങളിലും എം. ഡി.എം.എ ഉള്‍പ്പെടെയുള്ള മാര കമായ മയക്കുമരുന്ന് വിതരണം ചെയ്യുന്ന കുപ്രസിദ്ധ മയക്കുമരുന്ന് സംഘാംഗത്തിലെ മൂന്ന് പേർ പിടിയില്‍.തളിപ്പറമ്ബ് ബാവുപ്പറമ്ബില്‍ വച്ച് ഇന്നലെ രാത്രി 10 മണിയോടെ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും തളിപ്പറമ്ബ് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൂടിയാണ് സാഹസികമായി മൂന്നംഗ സംഘത്തെ പിടികൂടിയത്.
വള പട്ടണം പാലോട്ടുവയലിലെ നാസില ഹൗസില്‍ പി.എം.റി സാൻ (34), അഴീക്കോട് മൈലാടത്തടം കെ.എല്‍ ഹൗസിലെ കെ.എല്‍ റംഷാദ് (39), കണ്ണാടിപ്പറമ്ബ് ഫെയ്‌ഷാ സിലെ വി.വി. അൻസാരി (32) എന്നിവരെയാണ് 0.680 ഗ്രാം എം. ഡി.എം.എയുമായി പിടികൂടിയ ത്. ഇവർ സഞ്ചരിച്ച കെ.എല്‍ 59 സി 500 നമ്ബർ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.