കുമരനെല്ലൂര്‍: പാലക്കാട് കുമരനെല്ലൂരില്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ചകിത്സയിലിരിക്കെ മരിച്ചു. അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ്
അസ്വഭാവിക മരണത്തിന് കേസെടുത്തു.ഈ മാസം 16ന് സുരഭി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് എടപ്പാളിലും, കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരഭി മരിച്ചത്.