ഏലത്തിന്റെ അനധികൃത ലേലം; മുന്നറിയിപ്പുമായി സ്‌പൈസസ് ബോർഡ്

Breaking Kerala Local News

കൊച്ചി: അംഗീകൃത ലൈസൻസ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ഏലം ലേലത്തിനെതിരെ മുന്നറിയിപ്പുമായി സ്‌പൈസസ് ബോർഡ്. ഇത്തരം ലേലങ്ങൾ അനധികൃതമാണെന്നും ലേലങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്‌പൈസസ് ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിലും തമിഴ്നാട്ടിലും അനധികൃത ഏലക്ക ഇ -ലേലം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പൈസസ് ബോർഡിൻ്റെ നടപടി.

ഏലം വ്യാപാരത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനായി 1987ലെ ഏലം നിയമം (ലൈസൻസിംഗ് ആന്റ് മാർക്കറ്റിംഗ്), 1986ലെ സ്‌പൈസസ് ബോർഡ് ആക്ട് എന്നിവ പ്രകാരം ലൈസൻസ് കരസ്ഥമാക്കിയവർക്ക് മാത്രമേ ലേല നടപടികൾക്ക് അനുവാദമുള്ളു. ലൈസൻസ് ഉള്ളവർക്ക് ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ എന്നിവടങ്ങളിലെ ഇ- ലേലത്തിലും മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ലേലത്തിലും പങ്കെടുക്കാം. സ്‌പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ http://spicesboard.in/public/trader_directory/Traders.php?val=AUC ലേലം നടത്താൻ ലൈസൻസ് കരസ്ഥമാക്കിയവരുടെ വിവരങ്ങൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *