പാലക്കാട്: പാലക്കാട് ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മൂന്ന് വിദ്യാർത്ഥിനികളെയും കണ്ടെത്തിയത്. മൂന്നുപേരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. 16 വയസ് പ്രായമുള്ള പെൺകുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് കാണാതായതായി മനസ്സിലായത്.
പാലക്കാട് ഷൊർണുരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി
