ഷാഫി പറമ്പിൽ വാക്ക് പാലിച്ചു, ഇനി ഡെൽഫയെയും കുടുംബത്തെയും ആരും ഇറക്കിവിടില്ല

Kerala

പാലക്കാട്: ഓട്ടിസം ബാധിച്ച മകള്‍ രാത്രി ഉറക്കെ ശബ്ദം ഉണ്ടാക്കുന്നുവെന്ന അയൽവാസികളുടെ പരാതി മൂലം പന്ത്രണ്ട് വാടക വീടുകൾ മാറേണ്ടി വന്ന പാലക്കാട്ടെ അക്ബർ അലിയ്ക്കും കുടുംബത്തിനും വീടൊരുങ്ങി. വിവരമറിഞ്ഞ് നിരവധി പേരാണ് ഈ കുടുംബത്തെ സഹായിച്ചത്. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പില്‍ മുൻകൈ എടുത്ത് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും അന്ന് തീരുമാനിച്ചു. ആ വീട് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വീടിന്റെ ഗൃഹ പ്രവേശം ഇന്ന് നടക്കും.മൂന്ന് വർഷം മുമ്പാണ് ഈ വാർത്ത ആദ്യമായി വരുന്നത്. അന്ന് വാർത്ത പുറത്ത് വന്നപ്പോൾ മൂന്ന് സെന്റ് സ്ഥലം ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ വീടെന്ന സ്വപ്നത്തിന് പല തടസ്സങ്ങളും ഉണ്ടായി. സുഖമില്ലാത്ത മകളുമായി താമസിക്കാൻ ഇടമില്ലെന്നായിരുന്നു അന്ന് ഈ കുടുംബം പറഞ്ഞത്. വാർത്തക്ക് ശേഷമാണ് ഷാഫി പറമ്പിൽ ഇടപെട്ടത്. കൂടാതെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരാളും വീടിന് വേണ്ടി അകമഴിഞ്ഞ് സഹായിച്ചു. 520 സ്ക്വയർഫീറ്റിലാണ് വീട്. 2 മുറികളുൾപ്പെടെയുള്ള വീടാണിത്.

Leave a Reply

Your email address will not be published. Required fields are marked *