ന്യൂഡൽഹി: പാര്‍ലമെൻ്റ് വളപ്പിൽ വെച്ച് നടന്ന സംഘര്‍ഷത്തിനിടയില്‍ രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങൾ കെട്ടിച്ചമച്ചത് ആണെന്നും ആരോപിച്ചു. ‘അവര്‍ വളരെ നിരാശരാണ്. തെറ്റായ എഫ്ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം