കൊച്ചി: പെരുമ്പാവൂർ കുറുപ്പുംപടിയില്‍ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനില്‍ സജീവ് – അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർഥ് ആണ് മരിച്ചത്. രാവിലെ മൂത്ത കുട്ടിയെ സ്കൂള്‍ ബസ് കയറ്റിവിടാൻ റോഡിലേക്ക് വന്ന അമ്മയോടൊപ്പം സിദ്ധാർഥും ഉണ്ടായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസില്‍ വിവരമറിയിച്ചു.
കുറുപ്പുംപടി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലനൊടുവില്‍ ഇവരുടെ വീടിന് തൊട്ടടുത്ത് മീൻ വളർത്തുന്നതിനായി ഉണ്ടാക്കിയ കുളത്തില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.