പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. തിരുവല്ല – കുമ്പഴ (ടികെ) റോഡിലൂടെ തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന ലോറിയ്ക്കാണ് തീപ്പിടിച്ചത്. ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു അപകടം ഉണ്ടായത്. സംഭവം നടന്നയുടനെ ഡ്രൈവർ ലോറിയിൽനിന്ന് ഇറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ടോറസ് ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയും തുടർന്ന് തീപിടിക്കുകയായിരുന്നു.