പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ശ്രീ നാരായണ ഗുരുദേവ മേഖല ദർശനോത്സവവും, പ്രാർത്ഥനാലയ സമർപ്പണവും , യോഗം വനിത സംഘം സെക്രട്ടറിയും സ്പൈസസ് ബോർഡ് ചെയർമാനുമായ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യോഗം യൂണിയൻ വൈദീക യോഗത്തിൻ്റെ കാർമ്മികത്വത്തിൽ മഹാഗണപതി ഹവനം, ഗുരുപൂജ ശാന്തി ഹവനം,ഹോമ മന്ത്രാർച്ചന എന്നിവ നടന്നു. യൂണിയൻ ചെയർമാൻ സി.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ ഷൈജു മനക്കപ്പടി, യോഗം ഡയറക്ടർമാരായ പി.എസ് ജയരാജ്, എം.പി ബിനു, ഇൻസ്പെക്റ്റിഗ് ഓഫീസർ ഡി. ബാബു, ഡി.പ്രസന്നകുമാർ, ഇ.പി.ശശിധരൻ, കണ്ണൻ കൂട്ടുകാട്, എം.കെ ആഷിക് , കെ. എസ് സലിം,പി.പി. ഷാജി എന്നിവർ സംസാരിച്ചു. കാലടി സംസ്കൃത സർവ്വകലാശാല റിട്ടേർഡ് പ്രൊഫ. എം പി. നടേശൻ, ശങ്കരാനന്ദ ആശ്രമം എറണാകുളം ശിവഗിരിമഠം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
പറവൂർ എസ്.എൻ.ഡി.പി യൂണിയൻ ശ്രീ നാരായണ ഗുരുദേവ മേഖല ദർശനോത്സവവും, പ്രാർത്ഥനാലയ സമർപ്പണവും നടത്തി
