പാലക്കാട് : കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ച് മരുമകൻ. പാലക്കാട് പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവ൪ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ മരുമകൻ റിനോയ് ഒളിവിൽ പോയി.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീട്ടിലെത്തിയ റിനോയ് മുളകുപൊടി മുഖത്തേക്ക് വിതറി വെട്ടുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഡിവേഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.