മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
അതേ സമയം, ഇന്ന് 40 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതിൽ 62 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണ്. നിലവിൽ രോഗ ലക്ഷണങ്ങളോടെ എട്ടു പേര്‍ ചികിത്സയിലുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ രണ്ടു പേര്‍ ഐസിയുവില്‍ തുടരുകയാണ്. അതേ സമയം, നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.