“നെപ്പോട്ടിസത്തിന്‍റെ ഉത്പന്നമാണ് ഇന്ദിര ഗാന്ധി”; വിവാദ പ്രസ്താവനയുമായി കങ്കണ റണൗട്ട്

Breaking Kerala Local News

ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്ന് നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ ഈ വിവാദ പരാമര്‍ശം.

“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ ഉൽപ്പന്നമായിരുന്നു. പക്ഷേ സംഭവിക്കുന്നത് ഇതാണ് സിനിമയിലെപ്പോലെ, എനിക്ക് ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ അവരെപ്പോലെ ആകാന്‍ ആഗ്രഹിക്കാത്ത ചില ആളുകളെ കണ്ടുമുട്ടും അവരോട് സെന്‍സിബിളായി പെരുമാറും. അത് പോലെ ഇത്തരം കഥാപാത്രങ്ങളെ സെൻസിബിലിറ്റിയില്‍ അവതരിപ്പിക്കും, കാരണം ഒരു കലാകാരനാകുക എന്നതിന്‍റെ അർത്ഥം നിറപിടിപ്പിച്ച ധാരണകള്‍ ഇല്ലാതെയിരിക്കുക എന്നാണ് എന്നും കങ്കണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *