മമ്മൂട്ടിയുടെ കടുത്ത ആരാധികയായ ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ‘നാൻസി റാണി’ മാർച്ച് 14 മുതൽ തിയേറ്ററുകളിൽ. അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോസഫ് മനു ജയിംസ് ഒരുക്കിയിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
മമ്മൂട്ടിയുടെ ചിത്രങ്ങൾ ആത്മാർത്ഥമായി ആരാധിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതവും ആഗ്രഹങ്ങളും എങ്ങനെ അവളുടെ യാത്രയെ രൂപപ്പെടുത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, അഹാന കൃഷ്ണ, ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, ലെന, സുധീർ കരമന, മാല പാർവതി, അബൂസലീം, അസീസ് നെടുമങ്ങാട്, കോട്ടയം രമേശ്, വിഷ്ണു ഗോവിന്ദ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
റാഗേഷ് നാരായണൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അമിത് സി മോഹനൻ ആണ്. സംഗീതം മനു ഗോപിനാഥ്, നിഹാൽ മുരളി, അഭിത്ത് ചന്ദ്രൻ, സ്റ്റീവ് മാനുവൽ ജോമി, മിഥുൻ മധു, താവോ ഇസ്സാരോ, വിനീത് എസ്തപ്പാൻ എന്നിവരാണ്.
വ്യാപക നിർമ്മാണ ബൃന്ദം കൈലാത്ത് ഫിലിംസ്, മനു ജയിംസ് സിനിമാസ്, പ്രൊമ്പ്റ്റ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ റോയി സെബാസ്റ്റ്യൻ, നൈന ജിബി പിട്ടാപ്പള്ളിൽ, ജോൺ ഡബ്ല്യു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ അമേരിക്ക, ഗ്രീസ്, കോട്ടയം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു.ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസാണ്. പി. ആർ. ഒ എം. കെ. ഷെജിൻ