കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച; ഒരു കോടിയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി

Breaking Kerala

കോട്ടയം: എംസി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്.

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. ശനി, ഞായർ ദിവസങ്ങൾ സ്ഥാപനത്തിന് അവധിയായിരുന്നതിനാൽ മോഷണം നടന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. സ്ഥാപനത്തിനു ചുറ്റും സോപ്പുപൊടി വിതറിയിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിൽ രണ്ടാം നിലയിലാണ് ധനകാര്യ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ താഴ് അറുത്തു മാറ്റിയശേഷം മോഷ്ടാവ് ഉള്ളിൽ കടന്നിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *