എം ജി യൂണിവേഴ്സിറ്റി സെനറ്റ് സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ എസ് യു ഭാരവാഹികൾക്ക് എസ് എഫ് ഐ മർദനം

Kerala

കോട്ടയം : എം ജി യൂണിവേഴ്സിറ്റി സെനറ്റ് സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ എസ് യു ഭാരവാഹികൾക്ക് എസ് എഫ് ഐ മർദനം. പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെനറ്റിലേക്ക് മത്സരിക്കുന്ന കെ എസ് യൂ സംസ്ഥാന ഭാരവാഹി പ്രിയ സി പി, വിഷ്ണു, തുടങ്ങിയവർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലും കള്ള വോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് എസ് എഫ് ഐ പ്രവർത്തകർ പോളിംഗ് ബൂത്തിനു മുന്നിൽ വെച്ച് യാതൊരു പ്രകോപനവും കൂടാതെ മർദിച്ചതെന്നാണ് പരാതി. ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എസ് എഫ് ഐ ജനാധിപത്യം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ എസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *