സിഗരറ്റ് പാക്കറ്റിൽ എംഡിഎംഎ; യുവാവ് പിടിയിൽ

Kerala Uncategorized

പാലക്കാട്‌: എംഡിഎംഎയുമായി യുവാവ് പിടിയിൽ.മണ്ണാർക്കാട് കോട്ടോപ്പാടത്ത് നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണ്ണാർക്കാട് അരയങ്ങോട് തച്ചർകുന്നത്ത് മുഹമ്മദ് റിഷാബിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് ഏകദേശം ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോട്ടോപ്പാടം – മണ്ണാർക്കാട് റോഡിൽ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് മുഹമ്മദ് റിഷാബ് പൊലീസിന്റെ പിടിയിലായത്. സിഗരറ്റ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കൊണ്ടുവന്നത്. ഡാൻസാഫിനു ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *