മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ച തുടരുന്നു;4 മരണം

National Uncategorized

ഹിമാചൽ പ്രദേശ്: രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച്ച തുടരുന്നു. ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഷിംലയിലേക്കും മണാലിയിലേക്കും എത്തുന്ന വിനോദസഞ്ചാരികൾ ഒഴുക്ക് തുടരുകയാണ്.

ഷിംല, കുളു, മാണ്ഡി, ചമ്പ, സിർമൗർ ജില്ലകൾക്കൊപ്പം കിന്നൗർ, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിമാചലിലെ മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 223 റോഡുകൾ അടച്ചതായി വാർത്താ ഏജൻസിയായ പിടിഐ.റിപ്പോർട്ട്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *