മലപ്പുറം: സൂപ്പർമാർക്കറ്റുകളുടെ പേരിൽ മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്. കർണ്ണാടക ആസ്ഥാനമായുള്ള ഇനെവിറ്റബിൾ മാർക്കറ്റിംഗ് എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.
സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്‌ദാനം നൽകിയാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപയ്ക്ക് മുപ്പതിനായിരം രൂപ വരെ വാർഷിക ലാഭമാണ് വാഗ്ദാനം നൽകിയത്.പ്രവാസികളും സ്ത്രീകളുമാണ് തട്ടിപ്പിന് ഇരകളായിരിക്കുന്നത്. ജില്ലയിൽ നിന്ന് മാത്രം നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.