50 ശതമാനം വരെ ഇളവുമായി ലൈഫ്സ്റ്റൈൽ സെയിൽ ഓഫ് ദി സീസൺ

Kerala

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഡെസ്റ്റിനേഷനുകളിലൊന്നായ ലൈഫ്‌സ്റ്റൈൽ, ജൂൺ 7 മുതൽ സീസൺ സെയിൽ ആരംഭിച്ചു. മുൻനിര ഫാഷൻ ബ്രാൻഡുകളുടെ ഏറ്റവും പുതിയ വസ്ത്രങ്ങൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രമുഖ ദേശീയ അന്തർദേശീയ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ട്രെൻഡുകളും ഫാഷൻ വസ്ത്രങ്ങളുടെയും വിപുലമായ ശേഖരം, ലൈഫ്‌സ്റ്റൈൽ സെയിലിൽ ഒരുക്കിയിട്ടുണ്ട്.

ഫ്ലോറൽ പ്രിന്റുകളും പേസ്റ്റൽ നിറങ്ങളും അടങ്ങിയ സ്റ്റൈലിഷ് ശേഖരത്തിൽ ട്രെൻഡിംഗ് ഷിഫ്ലി & ക്രോച്ചെറ്റ് വസ്ത്രങ്ങൾ, വിന്റേജ് ബ്ലൂംസ് കോർഡ്-സെറ്റുകൾ, സ്ത്രീകൾക്കുള്ള സ്റ്റൈലിഷ് ഡെനിമുകൾ, കൂടാതെ പ്രിന്റഡ് ഷർട്ടുകളുടെ വിപുലമായ ശ്രേണി, പുതിയ ലൂസ് ഫിറ്റ് പാന്റ്സ്, പുരുഷന്മാർക്കുള്ള ടീ-ഷര്‍ട്ട്‌ എന്നിവ മികച്ച ഓഫറിൽ സ്വന്തമാക്കാം.

മിലോൻജ്, ജിൻജർ, ഫോർകാ, കോഡ്, ആൻഡ്, ബിബ, ഗ്ലോബൽ ദേസി, ജാക്ക് & ജോൺസ്, ഇന്ത്യൻ ടെറയിൻ, പാർക്ക്‌ അവെന്യൂ, പെപെ ജീൻസ്, പ്യൂമ, അഡിഡാസ്, ഫോസിൽ, അർമാനി എക്‌സ്‌ചേഞ്ച്, മെയ്ബെലിൻ, ലോറിയൽ തുടങ്ങി 100-ലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ട്രെൻഡുകൾ വാങ്ങുവാനുള്ള മികച്ച അവസരമാണ് ലൈഫ്‌സ്റ്റൈലിന്റെ സീസണൽ സെയിൽ.

ഉപഭോക്താവിന് വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ, പാദരക്ഷകൾ, ഹാൻഡ്‌ബാഗുകൾ, ആക്സസറികൾ തുടങ്ങിയവയും ആകർഷകമായ വിലയിൽ തിരഞ്ഞെടുക്കാം.

കൂടാതെ, 7000 രൂപയിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നിബന്ധനകൾക്ക് വിധേയമായി 5% ഇൻസ്റ്റന്റ് ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും.ലൈഫ്‌സ്റ്റൈൽ സെയിൽ എല്ലാ ലൈഫ്‌സ്റ്റൈൽ സ്റ്റോറുകളിലും ഓൺലൈനിലും www.lifestylestores.com എന്ന വെബ്സൈറ്റിലൂടെയും ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കുള്ള ലൈഫ്‌സ്റ്റൈൽ ആപ്പിലും സാധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *