ഓഫീസ് മാറ്റത്തിന് നിർദ്ദേശം

ചെത്ത്ലത്ത്: ഇവിടെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിച്ച് വരുന്ന ഗവൺമെന്റ് ഓഫീസുകൾ പുതുതായി നിമ്മിച്ച തെക്ക് ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകി. ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസറുടെ ഒരു ഓഡറിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.ഒക്ടോബർ 14 ന് ദ്വീപ് സന്ദർശിച്ച അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ നിർദ്ദേ മനുസരിച്ചാണ് ഈ മാറ്റം. പഴയ സീനിയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഫിഷറീസ്, സയൻസ് ആന്റ് ടെക്നോളജി, ഫീൽഡ് പേ യൂണിറ്റ്, പരിസ്ഥിതി വനം വകുപ്പ് മുതലായവയും ബ്ലോക് ഡവലപ്പ്മെന്റ് ഓഫീസിലെ എല്ലാ വിഭാഗങ്ങളുമാണ്പുതിയ കെട്ടിടത്തിലേക്ക് മാറ്റുക. നവംബർ 28 ന് മുമ്പ് നിർബന്ധമായും മാറ്റണമെന്നാണ് നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *