തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെ ആണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഡയസ്നോൺ പ്രഖ്യാപനം വിലപ്പോകില്ലെന്ന നിലപാടിലാണ് സമരരംഗത്തുള്ള ടിഡിഎഫ്.
പണിമുടക്കിൻ്റെ ഭാഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു. പ്രതിഷേധവുമായി ടിഡിഎഫ് പ്രവർത്തകർ ബസ് ഡിപ്പോകളിൽ എത്തിതുടങ്ങിയിട്ടുണ്ട്.