കോഴിക്കോട് യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയതായി പരാതി.കൊടുവള്ളി സ്വദേശി അനൂസ് റോഷനെയാണ് വൈകീട്ട് ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത്.
റോഷൻ്റെ സഹോദരൻ അജ്മലുമായി ദുബായിൽ വെച്ചു നടന്ന സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്ന് റോഷന്റെ അമ്മ പറഞ്ഞു.