ഓൺലൈൻ റമ്മി കളിച്ച് കടബാധ്യത : കോട്ടയത്ത് യുവാവ് ജീവനൊടുക്കി

Kerala Uncategorized

വെച്ചൂർ: ഓൺലൈൻ റമ്മി കളിച്ച് കടബാധ്യതയിലായതിൻ്റെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. വെച്ചൂർ ഇടയാഴംവള്ളപ്പുരയ്ക്കൽ ബിനോയി (36) യാണ് മരിച്ചത്. എറണാകുളം കളമശേരിയിൽ സ്വകാര്യ സ്ഥാപന സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായ ബിനോയ് ജോലിസ്ഥലത്തിന് സമീപത്ത് താമസിച്ചിരുന്നിടത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓൺലൈൻ റമ്മിയാണ് തൻ്റെ ജീവിതം നശിപ്പിച്ചതെന്നും ഈ ചൂതാട്ടം നിർത്താൻ അധികൃതർ നടപടികൾ സ്വീകരിക്കണം എന്നും ഇയാൾ എഴുതിയ കത്തിൽ പരാമർശിച്ചിട്ടുള്ളതായി സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *