ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ നിരീക്ഷണം ഊർജിതം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നി ഫാമുകളിലാണ് പന്നിപ്പനി രോഗബാധ സ്ഥിരീകരിചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും, പത്ത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.