കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങവേ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇടുക്കി സ്വദേശി ആൽബിൻ ജോസഫിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്.
അതേസമയം ഒഴുക്കിൽപ്പെട്ട അമൽ കെ ജോമോനായുള്ള (19) തിരച്ചിൽ തുടരുകയാണ്. ഇരുവർക്കുമായുള്ള തിരച്ചിൽ ഇന്നലെ മുതൽ ശക്തമാക്കിയിരുന്നു.