പുരസ്കാരം നൽകി ആദരിച്ചു

Kerala

കുട്ടികളെ ബാധിക്കുന്ന ഓട്ടിസം മേഖലയിൽ മെച്ചപ്പെട്ട ചികിത്സാരീതികൾ നടപ്പിലാക്കി കേരളത്തിനു മാതൃകയായി തീർന്ന കൊച്ചി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് ഡയറക്ടർ ഡോക്ടർ ജോസഫ് സണ്ണി കുന്നശ്ശേരി അമേരിക്കയിലെ മിസോറി സിറ്റി പുരസ്കാരം നൽകി ആദരിച്ചു.

മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ട് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മിസോറി സിറ്റി കളക്ടർ എയ്ഞ്ചൽ ജോൺസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരള ജനതയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ സ്വീകരിക്കാനും ആദരിക്കാനും കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് മിസോറി സിറ്റി മേയർ റോബിൻ ഇ ലയ്ക്കാട്ട് പ്രസ്താവിച്ചു.

മിസോറി സിറ്റിയുടെ ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള വിവിധ പുരസ്കാരങ്ങളും പ്രശസ്തി പത്രവും ഡോക്ടർ ജോസഫ് സണ്ണിക്ക് മേയർ റോബിൻ ഇലക്കാട്ട് സമ്മാനിച്ചു.കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടപ്പാക്കിയതിലൂടെ മലയാളികൾക്ക് അഭിമാനിക്കാവുന്ന അമേരിക്കൻ മേയറാണ് റോബിൻ ഇലക്കാട്ട് എന്ന് ആദരവ് സ്വീകരിച്ചുകൊണ്ട് ജോസഫ് സണ്ണി പ്രസാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *