കൊച്ചി: കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്. മൂന്ന് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു. എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമും കാലടി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതും മൂന്ന് പേര് പിടിയിലായതും. റൂറല്‍ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു കാലടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പരിശോധന നടത്തിയത്.അസമിലെ ഹിമാപൂരില്‍ നിന്നാണ് നൗകാവ് സ്വദേശികളായ ഗുല്‍സാര്‍ ഹുസൈന്, അബു ഹനീഫ്, മുജാഹില് ഹുസൈന് എന്നിവര്‍ മയക്കുമരുന്നുമായി എത്തിയത്. തൃശൂരില്‍ ട്രെയിനിറങ്ങി ബസ്സില്‍ കാലടിയെത്തി. ഒന്‍പത് സോപ്പുപെട്ടികളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചത്.