ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിനായി നൽകി ബാലിക

Kerala

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ മൂന്ന് മണിക്കൂർ തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമഹാഹിരിച്ച് വയനാടിനായി നൽകി ബാലിക. തമിഴ്‌നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂർ സ്വദേശി ബാലമുരുകന്റെയും ദേവിയമ്മയുടെയും മകളായ 13 വയസുകാരി ഹരിണി ശ്രീയാണ് തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് തുക സമഹാരിച്ചത്. ഇതോടൊപ്പം കയ്യിൽ സൂക്ഷിച്ച തുകയും ചേർത്ത് 15000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *