വൈക്കം; ലയണ്‍സ് ക്ലബ് ഓഫ് വൈക്കം ഇന്റര്‍നാഷണലിന്റെ നേതൃത്തത്തില്‍ ‘ എന്റെ നഗരം സുന്ദര നഗരം ‘ കാഴ്ചപ്പാടില്‍ വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലന്റില്‍ ക്രമീകരിച്ച ‘ ഐ ലൗ വൈക്കം ‘ പ്രോജക്ടിന്റെ ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് സി. കെ. ആശ എം. എല്‍. എ നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ് ക്ലബിന്റെ നേതൃത്ത്വത്തില്‍ വിവിധ ക്ഷേമ പദ്ധിതികളും നിര്‍ദനര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയും നടപ്പാക്കും. ക്ഷേമ പദ്ധതിയുടെ ഭാഗമായി ഔഷധ കഞ്ഞി വിതരണം, ഡയാലിസിസ് കിറ്റ് വിതരണം, ഓണക്കോടി, ഓണക്കിറ്റ് വിതരണം എന്നിവയും നടപ്പാക്കിയെന്ന് ഭാരവാഹികള്‍ വിസദീകരിച്ചു. 26 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ബി. ജയകുമാര്‍ അദ്ധൃഷത വഹിക്കും. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിന്നി ഫിലിപ്പ് മുഖൃ പ്രഭാഷണം നടത്തും. പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് ബി. ജയകുമാര്‍, സെക്രട്ടറി പി. എന്‍ രാധാകൃഷ്ണന് നായര്‍, റീജിയണല്‍ ചെയര്മാന് മാതൃു കോടാലിച്ചിറ, ജോസി കുരൃന്‍, ബൈജു മണി, സുജിത്ത് മോഹന്‍, കെ മനോജ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Related Posts
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
തിരുവനന്തപുരം: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം…
സൗജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു
പീരുമേട് :ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാറിൽ സൗജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെഎം ഉഷ പരിപാടി…
എസ്.സി ആയുർവേദ ദ്വിദിന മെഡിക്കൽ ക്യാമ്പ് തുടങ്ങി, ശനിയാഴ്ച ക്യാമ്പ് പോങ്ങുവിള അംഗനവാടിയിൽ
വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയിരിക്കുന്ന മരുന്നുവാങ്ങൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച…
