തൃശ്ശൂരിൽ “ലോക” സിനിമ കാണാൻ എത്തിയ വീട്ടുകാർ ഏഴ് വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നു. രാത്രി സെക്കൻഡ് ഷോയ്ക്ക് ബന്ധുക്കളായ 10 പേർ അടങ്ങിയ സംഘമാണ് വന്നത് .ടിക്കറ്റ് തീർന്നതിനെ തുടർന്ന് ഈ സിനിമ പ്രദർശിപ്പിക്കുന്ന മറ്റൊരു തീയേറ്ററിൽ എത്തി ടിക്കറ്റ് എടുത്തു സിനിമയ്ക്ക് കയറി .ആദ്യ തീയേറ്ററിൽ നിന്ന് കുട്ടിയെ ഒപ്പം കൂട്ടാൻ മറന്നിരുന്നു ഇവർ.സിനിമ തുടങ്ങി കഴിഞ്ഞു കൗണ്ടറിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. രക്ഷിതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു കുറച്ചു നേരം കാത്തുനിൽക്കുകയും ചെയ്തു. ഒടുവിൽ തീയേറ്ററിലെ രണ്ട് സ്ക്രീനിലെ ഷോ നിർത്തിവെച്ച് രക്ഷിതാക്കളെ തിരഞ്ഞു. അടുത്ത തീയേറ്ററിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞു .അവിടെയും സിനിമ നിർത്തിവെച്ച് വിവരം അനൗൺസ് ചെയ്തു .അപ്പോഴാണ് കുടുംബം കുട്ടി കൂടെയില്ലെന്ന കാര്യം ശ്രദ്ധിച്ചത് . പിന്നീട് പോലീസ് സ്റ്റേഷനിൽ വച്ച് രക്ഷിതാക്കൾക്ക് കുട്ടിനെ കൈമാറി.
Related Posts
പാലക്കാട് വനം വകുപ്പ് ജീവനക്കാരന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
പാലക്കാട്: കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്.…
വോട്ടിങ് മെഷീനുകള്‍ സജ്ജം; വോട്ട് രേഖപ്പെടുത്തി വോട്ടർമാർ
കോട്ടയം: സ്ഥാനാര്‍ഥികളും ബൂത്ത് ഏജന്റുമാരും പുലര്‍ച്ചെ തന്നെ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെ ആറിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിങ് നടന്നു. മോക് പോളിനുശേഷം…
അധ്യയനവർഷത്തിന് തുടക്കം
തൃശൂർ : ജൂബിലി മിഷൻ നഴ്സിംഗ് കോളേജിലെ കോഴ്സുകളുടെ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജൂഡി സിക്ക് ആശംസയർപ്പിക്കുകയും ഡയറക്ടർ റവ.…
