നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: അനുഭവങ്ങൾ പങ്കിടാൻ പ്രമുഖരെത്തും

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഇനി അക്ഷരങ്ങൾ പൂക്കുന്ന കാലം.വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖരാണ് ഇത്തവണത്തെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം സമ്പന്നമാക്കുക. ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്‌താഖ്, എഴുത്തുകാരൻ, എൻ എസ് മാധവൻ, മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്, ഡോ. ടി എം കൃഷ്‌ണ, എഴുത്തുകാരി തസ്ലീമ നസ്‌റിൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. നടൻ ശ്രീനിവാസൻ സ്‌മൃതി പരിപാടി ‘സന്മനസുള്ള ശ്രീനി’ പുസ്‌തകോത്സവത്തിൻറെ മറ്റൊരു പ്രധാന ആകർഷണമാണ്.പുസ്തകോത്സവത്തിൻറെ (കെഎൽഐബിഎഫ് 2026) നാലാം പതിപ്പ് ജനുവരി 7 മുതൽ 13 വരെയാണ് നടക്കുക. ജനുവരി ഏഴിന് രാവിലെ 11ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രി എൻ എസ് മാധവന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *