സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു.

Kerala Uncategorized

സംസ്ഥാനത്ത് മലയോരമേഖലകളിൽ കനത്തമഴയും കാറ്റും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ ശക്തമാണ്. കോഴിക്കോട് കൂടരഞ്ഞിയിൽ തെങ്ങ്‌ കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. നിലമ്പൂർ വല്ലപ്പുഴയിൽ റോഡിന് കുറുകെ മരം വീണു ഗതാഗതം തടസപ്പെട്ടു.വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *