നിയമപഠനത്തിൽ ബിരുദം എടുക്കാൻ വേണ്ടി നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് .ബാംഗ്ലൂരിലെ ക്രൈസ്റ്റ് ലോ അക്കാദമിയിൽ അഡ്മിഷൻ എടുത്തതായി സോഷ്യൽ മീഡിയയിലൂടെ സാന്ദ്ര അറിയിച്ചു . ക്രൈസ്റ്റ് അക്കാദമിക്ക് മുമ്പിൽ നിന്നുള്ള ചിത്രങ്ങൾ സാന്ദ്ര ഫേസ്ബുക്കിൽ പങ്കുവെച്ചു.” ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും അത് ഒരിക്കലും വളർച്ചയെ തടയുന്നില്ല .ജീവിതത്തിലെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരാനും ഒരേസമയം പല ഉത്തരവാദിത്വങ്ങളും അഭിമാനത്തോടെ നിർവഹിക്കാനും സ്ത്രീകൾക്ക് കഴിയുമെന്ന് തെളിയിക്കാൻ വേണ്ടി കൂടിയാണ് തൻറെ ശ്രമം എന്നും അവർ കൂട്ടിച്ചേർത്തു. നിയമമെന്നും തൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നായിരുന്നു എന്നും സാന്ദ്ര പറഞ്ഞു. ബീബിഎ ബിരുദധാരിയാണ് സാന്ദ്ര.
നിയമപഠനത്തിൽ ബിരുദം എടുക്കാൻ നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്.
