.മലപ്പുറം. പോലീസിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരകുളം സ്റ്റേഷനിൽ എത്തി മോചിപ്പിച്ചു. പെരുമ്പിലാവിൽ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരനുമായി തർക്കം ഉണ്ടായിരുന്നു .തുടർന്ന് നാട്ടുകാർ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സംഘടിച്ചെത്തി ബസ് തടഞ്ഞു . ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പോലീസുകാരനേ തടഞ്ഞ് ആക്രമിച്ചതിനാണ് കാർ യാത്രക്കാരൻ ആലങ്കോട് പാറപ്പറമ്പിൽ സുഹൈലിനെ (36) കസ്റ്റഡിയിൽ എടുത്തത്. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സുഹൈലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രി വൈകി സ്റ്റേഷനിൽ എത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണൻ്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ബഹളം വയ്ക്കുകയും സുഹൈലിനെ കൂട്ടി കൊണ്ടുപോവുകയും ചെയ്തതു.മർദ്ദനമേറ്റ പോലീസുകാരന്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു.
Related Posts
പതിനാലുകാരിയെപീഡിപ്പിച്ച് മയക്ക് മരുന്ന് വിൽപന നടത്തിച്ച കേസിൽ പ്രതിക്ക് അമ്പത്തിയഞ്ച് വർഷം കഠിന തടവ്
തിരുവനന്തപുരം:പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ചനായ മാറനല്ലൂർ സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വർഷം കഠിനതടവിനും നാല്പതിനായിരം രൂപ…
ഹനുമാന്കൈന്ഡിനെ പുകഴ്ത്തി എഡ് ഷീരന്
ഇന്ത്യയുടെ അഭിമാനമായ ഒരു മലയാളി റാപ്പർ ഹനുമാന്കൈന്ഡിനെ പുകഴ്ത്തി പ്രശസ്ത ബ്രിട്ടീഷ് ഗായകന് എഡ് ഷീരന്. “ഐ ലൗവ് എച്ച്എംകെ – അദ്ദേഹത്തിന്റെ ഷോ കാണാന് അവസരം…
വണ്ടി പെരിയാർ ഹോളി റിസറക്ഷൻ സി.എസ്.ഐ പള്ളിയിൽ ശതാബ്ദി ആഘോഷം തുടങ്ങി
പീരുമേട് :വണ്ടി പെരിയാർ ഹോളി റിസറക്ഷൻ സി.എസ്.ഐ പള്ളിയിൽ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് പതാക ഉയർത്തിയതോടെ ശതാബ്ദിയാഘോഷങ്ങൾക്ക്…
