കോവളം :തിരുവല്ലം എൻ എ സി ടി ഈ യുടെ നേതൃത്വത്തിൽ ഓണപ്പൊലിമ എന്ന പേരിൽ ഓണാഘോഷം 2025 വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ഓണപ്പൊലിമയുടെ ഉൽഘാടനം തിരുവല്ലം വാർഡ് കൗൺസിലർ വി സത്യവതി നിർവഹിച്ചു. ഐ ടി ഈ സി ചെയർമാൻ സജു നൂറാണി ഹോസ്പ്പിറ്റൽ എം ഡി പരമേശ്വരൻ കുട്ടി എൻ എ സി ടി ഈ സെന്റർ ഹെഡ് ആദർശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.മുട്ടത്തറയിൽ നാല്പതു വർഷമായി മാതൃക ട്യൂഷൻ സെന്റർ നടത്തുന്ന ഗോപകുമാറിനെ ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. തുടർന്ന് വടംവലി മത്സരവും വിവിധ കലാപരിപാടികളും നടന്നു. വടംവലി മത്സരത്തിൽ വിജയികളായ ടീം അംഗങ്ങൾക്ക് സമ്മാനങ്ങൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *