ഗര്‍ഡര്‍ വീണ് പിക്കപ്പ് വാൻ ഡ്രൈവര്‍ മരിച്ച സംഭവത്തിൽ കരാര്‍ കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി ദേശീയപാത അതോറിറ്റി

കൊച്ചി: അരൂർ തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ​ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ കരാർ കമ്പനിയ്ക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി. ഒരു മാസത്തേക്കോ സംഭവത്തിൽ വിദ​ഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെയോ കമ്പനിക്ക് എൻഎച്ച്എഐയുടെ കരാറുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. അശോക് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിക്കെതിരെയാണ് നടപടി. ഈ വിഷയത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണു​ഗോപാൽ എംപിയും ദേശീയ പാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *