.കടുത്തുരുത്തി: പൂഴിക്കോൽ സെന്റ് മർത്താസ് യുപി സ്കൂൾ, സെൽ ലൂക്സ് എൽ പി സ്കൂളിന്റെയും 75 വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതിയുടെ ഭാഗമായി ഔഷധസസ്യ തോട്ട നിർമ്മാണവും, പച്ചക്കറി തോട്ടത്തിനും തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ മാനേജർ റവ ഫാദർ മാത്യു പാറത്തോട്ടും കരയിൽ ഔഷധസസ്യ പൂന്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനവും, സൈമൺ സാർ പച്ചക്കറി തോട്ടത്തിൻ്റെയും ആനി ടീച്ചർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു,. സെന്റ് മർത്താസ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ മജീഷ്യൻ ജെയിംസ് ചെട്ടിയാത്ത് നടത്തിയ മാജിക് ഷോ കുട്ടികൾക്ക് ആനന്ദവും അത്ഭുതവും സന്തോഷവും പകരുന്ന ഒന്നായി മാറി.. ചടങ്ങിൽ ജൂബിലി കൺവീനർ ജോയ്സ് തോമസ്, പ്രധാന അധ്യാപിക ഷാന്റി സനൽ, പിടിഎ പ്രസിഡണ്ട് ഷിജു കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു…… അധ്യാപകരും അനധ്യാപകരും,കുട്ടികളും രക്ഷിതാക്കളും അടക്കം 100 കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു……
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പൂഴിക്കോൽ സെന്റ് മർത്താസ് യുപി സ്കൂളിൽ ഔഷധ സസ്യ തോട്ട നിർമ്മാണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
