ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന സർവീസ് പ്രതിസന്ധികളിൽ വലഞ്ഞ യാത്രക്കാര്‍ക്കാണ് ആശ്വാസ പ്രഖ്യാപനം.ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസിന്റെ പ്രഖ്യാപനം. യാത്രാ വൗച്ചറുകൾ ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്ക് മാത്രമായിരിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതിസന്ധിയിലായ യാത്രക്കാർക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
