തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് പതിനാറ് പൈസയാണ് വര്‍ധിപ്പിചിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്. അതേസമയം, നാല്‍പത് യൂണിറ്റിന് താഴെ ഉള്ളവര്‍ക്ക് ചാര്‍ജ് വര്‍ധനവ് ബാധകമല്ല. നിരക്ക് വര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വരും.അടുത്ത വര്‍ഷം യൂണിറ്റിന് പന്ത്രണ്ട് പൈസ വര്‍ധിക്കും.കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് പതിനാറ് പൈസയുടെ വര്‍ധനവിനാണ് റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കിയത്.