മോഹൻലാല്‍ നായകനായെത്തിയ ചിത്രമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടത്തിയ സൈബർ ആക്രമണത്തിൽ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ. ഡിജിപി ക്കാണ് സുഭാഷ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.
എമ്പുരാൻ വിവാദം: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി സുപ്രീംകോടതി അഭിഭാഷകൻ
