ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

പത്തനംതിട്ട: ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി മോഹൻലാൽ. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടിലായിരുന്നു മമ്മൂട്ടി.ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്.

Continue Reading

യങ് കിങ്ങി’ന് അഭിനന്ദന പ്രവാഹം; അനുമോദിച്ച് എത്തിയവരിൽ മോഹൻലാലും ബിഗ് ബിയും

കരുക്കൾ കൊണ്ട് അശ്വമേധം ജയിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടവും ​ഗുകേഷ് സ്വന്തമാക്കിയിരുന്നു. ‘ഗുകേഷ് ഡി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ. താങ്കളുടെ വിജയത്തിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. നിങ്ങൾ കാരണം ലോകം മുഴുവൻ ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. ജയ് ഹിന്ദ്’ എന്നാണ് അമിതാഭ് ബച്ചൻ […]

Continue Reading

മോഹന്‍ലാല്‍ തിരിതെളിച്ചു,മലയാളത്തിന്റെവമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു. മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ […]

Continue Reading

താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി;മോഹന്‍ലാല്‍ രാജിവെച്ചു

കൊച്ചി: നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 17 അംഗങ്ങളും രാജിവെച്ചു.

Continue Reading