നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടന് ദിലീപിനെ കുറ്റവിമുക്തനായത്തിൽ സന്തോഷമെന്ന് നടിയും അമ്മ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ. ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ജനറല്‍ ബോഡിക്ക് ശേഷം ബന്ധപ്പെട്ടവര്‍ അറിയിക്കും എന്നായിരുന്നു മറുപടി. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ അന്നും ഇന്നും വിശ്വസിക്കുന്നില്ലെന്നും ആഗ്രഹിച്ചതുപോലെ കോടതി വിധി വന്നതില്‍ സന്തോഷമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
ദിലീപ് കുറ്റക്കാരനാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല; ലക്ഷ്മിപ്രിയ
