തൃശൂര്‍: ആശ വർക്കർമാർ ഐക്യദാർഢ്യവുമായി ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി നേതാക്കൾ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ആശ വർക്കർമാർക്ക് അർഹിക്കുന്ന അവകാശങ്ങൾ നൽകാതെ, അവരോട് മുഖം തിരിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നിവേദിത പറഞ്ഞു.
ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അനിൽ മഞ്ചറമ്പത്ത്, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, കെ.സി രാജു, ബിനീഷ് തറയിൽ, ജിഷാദ് ശിവൻ, പ്രസന്നൻ വലിയപറമ്പിൽ, ജിതുൻ ലാൽ, ദിലീപ് വടക്കേക്കാട്, കെ.കെ സുമേഷ്കുമാർ, ദീപക് തിരുവെങ്കിടം, കൃഷ്ണൻ നന്ദ എന്നിവർ തല മുണ്ഡനം ചെയ്തു