ബാലരാമപുരം: വിവാദങ്ങൾക്കിടയിലും, എസ് ഐ ആർ പട്ടിക നൂറു ശതമാനം പൂർത്തികരിച്ച് ബി.എൽ ഒ മാർക്ക് മാതൃകയാകുകയാണ് രാജീവ് . അധിക ഡ്യൂട്ടിയുടെ പേരിൽ ആത്മഹത്യകൾ പെരുകുന്ന കാലത്താണ് വൈകല്യങ്ങൾമറന്ന് രാജീവ് തന്റെ ദൗത്യം ദിവസങ്ങൾക്ക് മുമ്പേ പൂർത്തീകരിച്ചത് .മാത്രവുമല്ല ജില്ലയിലെ മറ്റ് ബി എൽ ഓ മാർക്ക് സംശയങ്ങൾ ദൂരീകരിച്ചും , റസിഡൻസ് അസോസിയേഷനുകൾ മത സന്നദ്ധ സാമൂഹ്യ സംഘടനകൾ വഴി നടത്തുന്ന എസ്ഐആർ ക്യാമ്പുകളിലും കേരള അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോർഡിലെ ക്ലാർക്ക് കൂടിയായ രാജീവ് സദാ ഡ്യൂട്ടിയിലാണ്. ഒരു ദിവസത്തിന്റെ പൂർണഭാഗവും എസ് ഐ ആർ ജോലിയിൽ മുഴുകിയിരിക്കുകയാണ്. പകൽ മുഴുവൻ വോട്ടർമാരുടെ വീട്ടിലും രാത്രി പുലരുവോളം ഓൺലൈനിൽ വിവരങ്ങൾ എൻട്രി ചെയ്തുo ആണ് രാജീവ് ദൗത്യം പൂർത്തീകരിച്ചത് . ജില്ലയിൽ കോവളം നിയോജകമണ്ഡലത്തിലെ വിവിധ ബി എൽഒ മാർക്ക് ഫോം പൂരിപ്പിച്ച് നൽകുകയും സംശയങ്ങൾ ദൂരീകരിച്ചും രാജീവ് സഹായങ്ങൾ നൽകുന്നുണ്ട് . നെയ്യാറ്റിൻകര താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ ബി എൽഒ മാർക്ക് പരിശീലനം നൽകുകയും ഫോം വിതരണം ചെയ്യുകയും രാജീവ് അധിക ഡ്യൂട്ടിയായി ചെയ്യുന്നുണ്ട് . ജില്ലയിൽ സദാ ഡ്യൂട്ടിയിലുള്ള രാജീവിനെ തേടി അടുത്ത ദിവസം സബ് കളക്ടർ വീട്ടിലെത്തി അനുമോദിച്ചിരുന്നു. സബ് കളക്ടർ വിവരങ്ങൾ ചോദിച്ചറിയുകയും കോവളം നിയോജകമണ്ഡലത്തിലെ എസ് ഐ ആർ ഡ്യൂട്ടിയിൽ മന്ദഗതിയിലുള്ള ബി എൽഒ മാർക്ക് ട്രെയിനിങ് നൽകാനും രാജീവിനെ ചുമതലപ്പെടുത്തിയിരുന്നു . നിലവിലെ എന്യൂമറേഷൻ ജോലികൾ വോട്ടർമാരെ വല്ലാതെ ഭയപ്പെടുത്തുന്ന രീതിയിൽ ആയതിനാൽ അവർക്ക് കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്തി ഫോം ഫിൽ ചെയ്യാനും രാജീവ് സഹായിയായി രംഗത്തുണ്ട്. എന്യൂ മറേഷൻ ഡ്യൂട്ടി ആരംഭിച്ച് മൂന്നാം ദിവസം തന്നെ വിവിധ വാട്സ്ആപ്പ് സന്ദേശങ്ങൾ മുഖേനയും അല്ലാതെയും വോട്ടർമാരിൽ ഭയപ്പാട് ഉണ്ടായിരുന്നുവെന്നും അത് മാറ്റി നൽകാൻ താൻ അധികമായിവോട്ടർമാരിൽ കൗൺസിലിംഗ് ഉൾപ്പെടെയുള്ളവ നടത്തി വന്നതായി രാജീവ് പറയുന്നു. വോട്ടർമാരുടെ മാപ്പിങ് ആദ്യമായി തുടങ്ങുകയും വീട്ടിലിരുന്ന് രണ്ട് വോട്ടർ പട്ടിക എടുത്തു വെച്ചിട്ട് ക്രോസ് മാപ്പിംഗ് നടത്തിയിരുന്നു . ക്രോസ് മാപ്പിലൂടെ വാർഡിലെ പകുതിയോളം വോട്ടർമാരെ ആദ്യഘട്ടം തന്നെ തിരിച്ചറിഞ്ഞ് Pump എളുപ്പമാക്കാൻ സാധിച്ചിരുന്നതായും രാജീവ് പറയുന്നു.
ജില്ലാ കളക്ടറുടെ ആദരവ് -ബി.എൽ.ഒ മാരിൽ സൂപ്പർമാനായി രാജീവ്
