ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം ചെയ്യും.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ജർമൻ ഹാങ്ങർ പന്തൽ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന് ഗ്രീൻ റൂമുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *