തൃശൂർ : കുതിരാൻ തുരങ്കത്തിനുള്ളിൽ മിനിലോറി അപകടത്തിൽപ്പെട്ട് സഹയാത്രികൻ്റെ കൈ അറ്റുവീണു.കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ ഇടതു കൈ ആണ് മുട്ടിന് മുകളിൽ വെച്ച് അറ്റുപോയത്. കോഴി കയറ്റി വരുന്നതിനിടെയാണ് മിനിലോറി അപകടത്തിൽ പെട്ടത്.രാവിലെ എട്ടരയോടു കൂടിയായിരുന്നു അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിൻ്റെ ഒരു വശത്തേക്ക് ചേർന്ന് പോവുകയും സുജിൻ്റെ കൈ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.
മിനിലോറി അപകടത്തിൽപ്പെട്ട് സഹയാത്രികൻ്റെ കൈ അറ്റുവീണു
