ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

കൊച്ചി: പരീക്ഷാ കോച്ചിങ് വിദഗ്ധരായ ആകാശ് എഡ്യുക്കേഷണൽ സർവീസസിൻ്റെ ഈ വർഷത്തെ നാഷനൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസ്‌റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്‌സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250 കോടി രൂപയുടെ സ്കോളർഷിപ്പുകളും 2.5 കോടി രൂപയുടെ ക്യാഷ് അവാർഡുകളും നൽകി മെഡിക്കൽ, എഞ്ചിനിയറിംഗ് പോലുള്ള ലക്ഷ്യങ്ങളിലെത്താൻ സഹായിക്കുന്ന പദ്ധതിയാണിത്. നീറ്റ്, ജെ ഇ ഇ, സ്റ്റേറ്റ് സി ഇ ടി, എൻ ടി എസ് ഇ, ഒളിംപിയാഡുകൾ തുടങ്ങിയ മത്സരപരീക്ഷകളിലേക്കുള്ള മികച്ച പരിശീലനം വിദഗ്ധ അധ്യാപകരിലൂടെ ലഭ്യമാവുന്ന പദ്ധതിയാണിത്. ആകാശ് ഇൻവിക്സ് എയ്സ് ടെസ്റ്റ് എന്ന പുതിയ സ്കോളർഷിപ്പ് പരീക്ഷയും ഇതോടൊപ്പം ആരംഭിക്കുന്നു. ക്ലാസ് 8 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ആകാശ് ഇൻവിക്ടസ് ജെ ഇ ഇ അഡ്വാൻസ്ഡ് പ്രിപറേഷൻ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതല യോഗ്യതയും സ്കോളർഷിപ്പിനും വേണ്ടിയുള്ള പരീക്ഷ ഓഗസ്റ്റ് 24, ഓഗസ്റ്റ് 31, സെപ്റ്റംബർ 7 തീയതികളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ഓൺലൈനായും ഓഫ് ലൈനായും പരീക്ഷ എഴുതാം. 300 രൂപയാണ് അപേക്ഷാ ഫീസ്. മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന വിദ്യാർത്ഥികൾക്ക് 100% വരെ സ്കോളർഷിപ്പും ആകർഷകമായ ക്യാഷ്‌ സമ്മാനങ്ങളും ലഭിക്കും. ആന്തേ ഓൺലൈൻ പരീക്ഷ ഒക്ടോബർ 4 മുതൽ 12 വരെ നടക്കും. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് അനുയോജ്യമായ ഒരു മണിക്കൂറിന്റെ സമയസ്ലോട്ട് തിരഞ്ഞെടുത്ത് പരീക്ഷ എഴുതാം. ഓഫ്‌ലൈൻ മോഡ് പരീക്ഷ ഒക്ടോബർ 5നും 12നും നടക്കും, രാജ്യത്തെ 26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 415-ത്തിലധികം ആകാശ് സെന്ററുകളിൽ ആണ് ഇത് നടക്കുന്നത്.ആന്തെ 2025-ന്റെ രജിസ്ട്രേഷൻ https://anthe.aakash.ac.in/home എന്ന വെബ്സൈറ്റിൽ ഓൺലൈനായോ അടുത്തുളള ആകാശ് സെൻ്ററിലോ നിർവ്വഹിക്കാം. 300 രൂപയാണ് പരീക്ഷാഫീസ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർക്ക് 50% ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈൻ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി തിരഞ്ഞെടുക്കുന്ന പരീക്ഷാ തീയതിക്ക് മുൻപ് മൂന്ന് ദിവസവും, ഓഫ്‌ലൈൻ മോഡിനായി ഏഴ് ദിവസവും ആയിരിക്കും. പ്രവേശന കാർഡുകൾ ഓരോ പരീക്ഷാ തീയതിയ്ക്കും അഞ്ചു ദിവസം മുൻപ് പുറത്തിറങ്ങും. വാർത്താ സമ്മേളനത്തിൽ ആകാശ് പിആർ ആൻ്റ് കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, കേരള മേധാവി വെങ്കട രവികാന്ത്, സെയിൽസ് മേധാവി സംഷീർ കെ., ബ്രാഞ്ച് മേധാവിമാർ വിനായക് മോഹൻ, അനന്തു രമേശ് എന്നിവർ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷൻ: ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് തീയതി പ്രഖ്യാപന ചടങ്ങിൽ ആകാശ് പിആർ ആൻ്റ് കമ്യൂണിക്കേഷൻ മേധാവി വരുൺ സോണി, കേരള മേധാവി വെങ്കട രവികാന്ത്, സെയിൽസ് മേധാവി സംഷീർ കെ., ബ്രാഞ്ച് മേധാവിമാർ വിനായക് മോഹൻ, അനന്തു രമേശ് എന്നിവർ

Leave a Reply

Your email address will not be published. Required fields are marked *