“സ്വസ്തി 2026” അഗ്രോക്ലിനിക് സംഘടിപ്പിച്ചു

കേരള കാർഷിക സർവകലാശാലവിളപ്പിൽ പഞ്ചായത്തിൽ കർഷകർക്ക് നവീന കൃഷിരീതികൾ പരിചയപ്പെടുത്തി “സ്വസ്തി 2026” അഗ്രോക്ലിനിക് സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ കാർഷിക ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയത്തിന്റെ ഭാഗമായി 26/02/2026 വ്യാഴാഴ്ച വിളപ്പിൽ പഞ്ചായത്തിലെ ദേവി ഓഡിറ്റോറിയം, കുണ്ടമൂഴിയിലും പഞ്ചായത്ത് കോൺഫറൻസ് ഹാൾ, പേയാടിലും പരിപാടി വിജയകരമായി നടന്നു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ നൂറിലേറെ കർഷകർ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. വിത്തുകളും തൈകളും ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു. എഗ്ഗ് അമിനോ ആസിഡ് തയ്യാറാക്കൽ, ഹണി പപ്പായ കാൻഡി നിർമ്മാണം, അസോള ഉൽപ്പാദന യൂണിറ്റിന്റെ മിനി മോഡൽ, നീം ഓയിൽ ഗാർലിക് ഇമൾഷൻ, നീം ഓയിൽ ഇമൾഷൻ എന്നിവയുടെ തയ്യാറാക്കൽ രീതികൾ, പച്ചക്കറികളിലെ ഐ.പി.എം. പ്രായോഗിക നിർദേശങ്ങൾ, കമ്പോസ്റ്റിംഗ്, ട്രൈക്കോഡെർമ സമ്പുഷ്ടീകരണം, അക്വാപോണിക്സ് സംവിധാനം തുടങ്ങിയ സാങ്കേതിക വിദ്യകളുടെ രീതിപ്രദർശനവും നടന്നു.ദേവി ഓഡിറ്റോറിയത്തിൽ കോളേജ് കോയർ ആമന്ത്രണ ഗാനമാലപിച്ചു. വിദ്യാർത്ഥിനി ശരണ്യ തുളസിദാസ് സ്വാഗതം അറിയിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കുമാരി എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. നാസിയ ബീഗം എ എൻ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത് കുമാർ ആശംസകൾ നേർന്നു. കൂടാതെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ സുഭാഷ്, കർഷക പ്രതിനിധി രാജശേഖര നായർ എന്നിവർയും ആശംസകൾ അറിയിച്ചു. വിദ്യാർത്ഥിനി ശ്രീലക്ഷ്മി വി നന്ദി രേഖപ്പെടുത്തി.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജോസിന എബ്രഹാം സ്വാഗതം പറഞ്ഞു. വിളപ്പിൽ കൃഷി ഓഫീസർ ജയദാസ് അധ്യക്ഷത വഹിച്ചു. വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഒന്നാം വാർഡ് മെമ്പർ ജോർജ് കുട്ടി ആശംസകൾ നേർന്നു. വിദ്യാർത്ഥിനി മീനാക്ഷി രാജേഷ് നന്ദി രേഖപ്പെടുത്തി.നവീന കാർഷിക സാങ്കേതിക വിദ്യകൾ നേരിട്ട് പരിചയപ്പെടാനും സംശയനിവാരണത്തിനും പരിപാടി കർഷകർക്ക് ഏറെ പ്രയോജനകരമായി. പരിപാടിയുടെ ഭാഗമായി പ്രദേശത്തെ ഒരു പ്രഗത്ഭ കർഷകന്റെ കൃഷിയിടവും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *